August 9, 2011

Panchayat Building Rule 2011(Q&A)

കേരള പഞ്ചായത്ത്‌ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ 2011 സംശയങ്ങളും മറുപടിയും തുടരുന്നു ........


ചോദ്യം : നിര്‍മ്മിതിക്ക് ഹാനി സംഭവിക്കാതെ പരസ്പര സമ്പര്‍ക്ക കതകുകള്‍ (Inter Communication Door)സ്ഥാപിക്കുന്നതിന് പെര്‍മിറ്റ്‌ ആവശ്യമുണ്ടോ ?
ഉത്തരം: ഇല്ല (Rule:10(iii)K.P.B.R 2011)
  ചോദ്യം: കുടിലുകള്‍ നിര്‍മ്മിക്കുന്നതിന് പെര്‍മിറ്റ്‌ ആവശ്യമുണ്ടോ ?
    ഉത്തരം : 1994 ലെ കേരള പഞ്ചായത്ത്‌ രാജ് ആക്റ്റ് 235P ല്‍ പ്രതിപാദിക്കുന്ന റോഡ്‌ കളോടടുത്തു സ്ഥിതിചെയ്യുന്ന കുടിലുകള്‍ ഒഴികെയുള്ള കുടിലുകള്‍ക്ക് ആവശ്യമില്ല .(Rule:10(xii)K.P.B.R 2011)
------------------------------------------------------------------------------------
 ചോദ്യം :എല്ലാ നിലകളുടെയും നിര്‍മ്മിതി വിസ്ത്രിതി 300 ച :മീ വരെയുള്ളതും രണ്ടു നിലകളില്‍ പരിമിതപ്പെടുത്തിയിട്ടുള്ളതും എല്ലാം ഏക കുടുംബവാസഗൃഹങ്ങളും (Residential Building) ആയാല്‍ പെര്‍മിറ്റ്‌ ആവശ്യമുണ്ടോ ?
  ഉത്തരം : കാറ്റഗറി II വിഭാഗത്തില്‍പ്പെടുന്ന പഞ്ചായത്തിലെ കെട്ടിടങ്ങള്‍ക്ക് ആവശ്യമില്ല (പ്ലോട്ടിനുള്ളില്‍ നിലവിലുള്ളതും നിര്‍ടിഷ്ടമയതും ഉള്‍പ്പെടെ എല്ലാ നിലകളുടെയും വിസ്ത്രിതി 300 ച :മീ വരെയേ ആകാവു.)
 കാറ്റഗറി II വിഭാഗത്തില്‍പ്പെടുന്ന പഞ്ചായത്ത്കളുടെ ലിസ്റ്റ് ഇവിടെ!!
 

------------------------------------------------------------------------------------



   

No comments:
Write comments

© 2014 PANCHAYATH SAHAYI. Designed by Bloggertheme9 | Distributed By Blogger Templates20
Powered by Blogger.