March 18, 2012

Building tax Assessment 2011

വസ്തു നികുതി നിര്‍ണ്ണയം നടത്തുന്ന വിധം

                  കെട്ടിടത്തെ സംബന്ധിച്ച വിവരങ്ങളടങ്ങിയതും ആക്ട്ടിലെയും ചട്ടങ്ങളിലെയും വ്യവസ്തകള്‍ക്കനുസ്രിതമായി വസ്തു നികുതി നിര്‍ണ്ണയം നടത്തിയതുമായ റിട്ടേണ്‍സ്‌ന്‍റെയും ഉദ്യോഗസ്ഥരുടെ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് വസ്തു നികുതി നിര്‍ണ്ണയം നടത്തുന്നത്.കെട്ടിടത്തിന്‍റെ തറ വിസ്തീര്‍ണ്ണത്തെ പഞ്ചായത്ത്‌ പ്രദേശത്ത്‌ പ്രസ്തുത ഇനം കെട്ടിടങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വസ്തു നികുതി നിരക്കുകൊണ്ട് ഗുണിച്ചാല്‍ കെട്ടിടത്തിന്‍റെ അടിസ്ഥാന വസ്തു നികുതി ലഭിക്കും.അതോടൊപ്പം വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇളവുകളും വര്ധനവുകളും വരുത്തിയശേഷം കിട്ടുന്ന തുകയാണ് കെട്ടിടത്തിന്‍റെ വാര്‍ഷിക വസ്തു നികുതി.
ഇളവുക‍ള്‍    
കെട്ടിടം സ്ഥിതിചെയ്യുന്ന മേഖല :
പഞ്ചായത്ത്‌ പ്രദേശത്തെ പ്രഥമ മേഖല,ദ്വിതീയ മേഖല ,ത്രിതീയ മേഖല എന്നിങ്ങനെ തരംതിരിക്കുന്നു ദ്വിതീയ മേഖലയില്‍ നികുതിയില്‍ 20 ശതമാനവും, ത്രിതീയ മേഖലയില്‍ 20 ശതമാനവും ഇളവ്‌ അനുവദിക്കുന്നു.
പൊതുവഴി സൌകര്യത്തിന്‍റെ അടിസ്ഥാനത്തില്‍ :
ഒന്നര മീറ്റെറോ അതില്‍കുറവോ  വീതിയുള്ള നടപ്പതയില്‍നിന്നും പ്രവേശനമാര്‍ഗ്ഗം – 15 ശതമാനം ഇളവ്‌.
പൊതുവഴിയില്ലാത്തതും വൈദ്യുതി ലൈന്‍ എത്താതതുമായ പ്രദേശം – 30 ശതമാനം ഇളവ്‌
തറ വിസ്തീര്‍ണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ :
 75 ച:മീറ്ററില്‍ താഴെ –  25 ശതമാനം ഇളവ്‌.
75 ച:മീറ്ററിലധികവും 125 ച:മീറ്ററില്‍ താഴെ – 10 ശതമാനം ഇളവ്‌.
മേല്‍ക്കൂരയുടെ അടിസ്ഥാനത്തില്‍ :
ഓട്,ഷീറ്റ്,ഓല,പുല്ല് ഇവ കൊണ്ടു നിര്‍മ്മിച്ച മേല്‍ക്കൂര - 10 ശതമാനം ഇളവ്‌.
കാലപ്പഴക്കത്തിന്‍റെ അടിസ്ഥാനത്തില്‍ :
10    വര്‍ഷം മുതല്‍ 25 വര്‍ഷം   വരെ പഴക്കം  -  10 ശതമാനം ഇളവ്‌.
25     വര്‍ഷം മുതല്‍  50 വര്‍ഷം   വരെ പഴക്കം  - 20 ശതമാനം ഇളവ്‌.
50 വര്‍ഷത്തിനുമേല്‍പഴക്കം                  -   50  ശതമാനം ഇളവ്‌.
വര്‍ദ്ധനവ്കള്‍
പൊതുവഴി സൌകര്യത്തിന്‍റെ അടിസ്ഥാനത്തില്‍ :
 നാഷണല്‍ ഹൈവേ,സ്റ്റേറ്റ് ഹൈവേ,ഒന്നാംതരം റോഡ്‌ എന്നിവയില്‍നിന്നും പ്രവേശനമാര്‍ഗ്ഗം - 30 ശതമാനം വര്‍ദ്ധനവ്.
തറ വിസ്തീര്‍ണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ :
 200 ച:മീറ്ററിര്മുതല്‍ 300 ച:മീറ്ററില്‍ താഴെ –  10 ശതമാനം വര്‍ദ്ധനവ് .
300 ച:മീറ്ററും അതിലധികവും - 20 ശതമാനം വര്‍ദ്ധനവ്
തറ നിര്‍മ്മിതിയുടെ അടിസ്ഥാനത്തില്‍:
മേല്‍ത്തരം തടി,മാര്‍ബിള്‍,ഗ്രാനൈറ്റ്,ടൈല്‍സ് തുടങ്ങിയ
വിലയേറിയ സാധനങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച തറ - 15 ശതമാനം വര്‍ദ്ധനവ്.
ചുമര്‍ നിര്‍മ്മിതിയുടെ അടിസ്ഥാനത്തില്‍:
മേല്‍ത്തരം തടി തുടങ്ങിയ വിലയേറിയ സാധനങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ചുമര്‍ - 15 ശതമാനം വര്‍ദ്ധനവ്.
എയര്‍കണ്ടീഷനിഗ് സംവിധാനമുള്ളത്‌  -  10 ശതമാനം വര്‍ദ്ധനവ്
ഉപയോഗസ്വഭാവത്തിന്‍റെ അടിസ്ഥാനത്തില്‍:
വാടകയ്ക്ക് നല്‍കിയിരിക്കുന്നത് - 50 ശതമാനം വര്‍ദ്ധനവ്
റിസോര്‍ട്ട്,സ്റാര്‍ ഹോട്ടല്‍,മസാജ് പാര്‍ലര്‍ - 75 ശതമാനം വര്‍ദ്ധനവ്
ഇളവുകളുടെയും വര്‍ദ്ധനയുടെയും കൂടിയ പരിധി
  ഒരു കെട്ടിടത്തിന്‍റെ വസ്തുനികുതി കണക്കാക്കുമ്പോള്‍ അനുവദിക്കാവുന്ന ആകെ ഇളവ്‌ അടിസ്ഥാന വസ്തു നികുതിയുടെ 75 ശതമാനത്തില്‍ കൂടാന്‍ പാടില്ല.
പാര്‍പ്പിടവശ്യതിനുള്ള കെട്ടിടങ്ങളുടെ വസ്തുനികുതി തൊട്ടുമുമ്പ് നിലവിലുള്ള വസ്തുനികുതിയുടെ 60 ശതമാനത്തില്‍ കൂടാന്‍ പാടില്ല .എന്നാല്‍ കെട്ടിടത്തിനു എന്തെങ്കിലും മാറ്റം വരുതിയിട്ടുന്ടെന്കില്  ഈ വ്യവസ്ഥ ബാധകമല്ല.

No comments:
Write comments

© 2014 PANCHAYATH SAHAYI. Designed by Bloggertheme9 | Distributed By Blogger Templates20
Powered by Blogger.