March 25, 2012

Building Tax(Property Tax) Exempted Buildings

       1994 ലെ പഞ്ചായത്ത് രാജ്‌ ആക്റ്റ് 207  വകുപ്പ് പ്രകാരം ചുവടെ ചേര്‍ക്കുന്ന വിഭാഗം കെട്ടിടങ്ങളെ വസ്തു നികുതിയില്‍നിന്നും(കെട്ടിട നികുതിയില്‍നിന്നും) ഒഴിവാക്കുന്നതിനു വ്യവസ്ഥചെയ്യുന്നു .
Animated Gif Dots (19)പൊതു ആരാധനയ്ക്കും അനുബന്ധവശ്യങ്ങള്‍ക്കും നീക്കിവചിട്ടുള്ളതും അപ്രകാരം ഉപയോഗിക്കുന്നതുമായ കെട്ടിടങ്ങള്‍ 
Animated Gif Dots (19)സര്‍ക്കാര്‍,എയിഡഡ് അല്ലെങ്കില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ ആവശ്യതിനുപയോഗിക്കുന്ന കെട്ടിടങ്ങളും,വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റ്ലുകളും.
Animated Gif Dots (19)രോഗികള്‍ക്ക് സൌജന്യമായി ചികില്‍സ ലഭ്യമാക്കുന്ന ആതുരാലയങ്ങള്‍ 
Animated Gif Dots (19)അഗതികള്‍ക്കോ അനാഥര്‍ക്കോ ശാരീരിക മാനസീക വെല്ലുവിളിനെരിടുന്നവര്‍ക്കോ മാരക രോഗികള്‍ക്കോ മൃഗങ്ങള്‍ക്കോ അഭയംനല്കുന്നതും ധര്മ്മകര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതും എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രവേശനം നല്‍കുന്നതുമായ കെട്ടിടങ്ങള്‍ .
Animated Gif Dots (19)പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള ഗ്രന്ഥശാലകളും ,കളിസ്ഥലങ്ങളും,വായനശാലകളും.
പ്രാചീന സ്മാരകങ്ങളും വാസഗ്രഹങ്ങളായോ പൊതു ഓഫീസുകളായോ ഉപയോഗിക്കാത്ത അവയുടെ ഭാഗങ്ങളും .
Animated Gif Dots (19)ശവം അടക്കുകയോ ദഹിപ്പിക്കുകയോ ചെയ്യുന്ന സ്ഥലങ്ങള്‍.
Animated Gif Dots (19)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വകയോ വിട്ടുകിട്ടിയ സ്ഥാപനങ്ങളോട്‌ അനുബന്ധിച്ചതോ ആയ കെട്ടിടങ്ങള്‍.
Animated Gif Dots (19)ദാരിദ്ര്യ രേഖയ്ക്ക് താഴയുള്ളവരുടെ 30 ചതുരശ്രമീറ്റര്‍ താഴെയുള്ള വസഗ്രഹം 
Animated Gif Dots (19)സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളോ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൌജന്യമായി   നിര്‍മ്മിച്ച്‌ നല്‍കിയ വീടുകള്‍.
      Animated Gif Dots (28)വാടക ഈടാക്കുന്ന കെട്ടിടങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 
ഗ്രന്ഥശാലകള്‍ മുതലയവയോടു ചേര്‍ന്നുള്ള വസഗ്രഹങ്ങള്‍ക്കും
 മേല്‍പ്പറഞ്ഞ ഇളവ്‌ ബാധകമല്ല.
Animated Gif Dots (28)



No comments:
Write comments

© 2014 PANCHAYATH SAHAYI. Designed by Bloggertheme9 | Distributed By Blogger Templates20
Powered by Blogger.