MEDISEP - MEDICAL INSURANCE FOR STATE EMPLOYEES AND PENSIONERS

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആയി തയ്യാറാക്കിയിട്ടുള്ള പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് 2022 ജൂലൈ ഒന്നുമുതൽ പ്രവർത്തനമാരംഭിക്കുകയാണ് പ്രതിമാസം 500 രൂപ നിങ്ങളുടെ ശമ്പളത്തിൽനിന്ന് അല്ലെങ്കിൽ പെൻഷനില്‍ നിന്നും പിടിക്കുകയാണ് ചെയ്യുന്നത് ചുരുക്കത്തിൽ ഒരു വർഷം മൂന്നു ലക്ഷം രൂപയുടെ കവറേജ് നിങ്ങൾക്ക് ലഭിക്കുന്നതാണ് പദ്ധതി കേള്‍ക്കുമ്പോള്‍ വളരെ നല്ലത് ആണെങ്കിലും ചില ന്യൂനതകളും ഈ പോളിസിക്കുണ്ട്.എന്താണ് മെഡിസെപ്പ് പദ്ധതിയുടെ ഗുണങ്ങളും ദോഷങ്ങളും എന്ന് പരിശോധിക്കാം.

Main advantages and disadvantages

ആദ്യം തന്നെ നമുക്ക് മെഡിസെപ്പ് പദ്ധതിയുടെ ഗുണങ്ങൾ നോക്കാം ഈ പദ്ധതി പ്രകാരം ആശ്രിതർ അടക്കം 30 ലക്ഷത്തോളം പേർക്ക് പരിരക്ഷ ലഭിക്കുന്നതാണ് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ചേരാവുന്നതാണ് പാർടൈം അധ്യാപകർ സിവിൽ സർവീസ് ഉദ്യോഗസ്ഥർ സർവകലാശാല ജീവനക്കാർ മന്ത്രിമാർ പ്രതിപക്ഷ നേതാവ് ചീഫ് തുടങ്ങിയവരും ഈ പോളിസിയിൽ ചേരാവുന്നതാണ് ഈ പോളിസിയിൽ മൂന്നു ലക്ഷം രൂപയാണ് ഒരു വർഷം ലഭിക്കുന്ന കവറേജ് ഈ തുക ചെലവായിട്ടില്ലെങ്കില്‍ അടുത്തവർഷത്തേക്ക് ഒന്നരലക്ഷം രൂപ വരെ ചേർക്കപ്പെടുന്നതാണ് അതായത് അടുത്തവർഷം നാലരലക്ഷം രൂപയുടെ കവറേജ് ലഭിക്കുന്നതാണ് ഏകദേശം രണ്ടായിരത്തോളം രോഗങ്ങൾക്ക് ഈ പോളിസിയിൽ കവറേജ് ലഭിക്കുന്നതാണ് നിലവിലുള്ള രോഗങ്ങൾക്കും ഈ പോളിസിയില്‍ കവറേജ് ലഭിക്കുന്നതാണ് ഈ പോളിസിയില്‍ 24 മണിക്കൂറെങ്കിലും കിടത്തിചികിത്സ ഉണ്ടായിരിക്കണം എന്നാൽ ഡയാലിസിസ് തിമിര ശസ്ത്രക്രിയ കീമോതെറാപ്പി തുടങ്ങിയവയ്ക്ക് 24 മണിക്കൂർ അഡ്മിഷൻ നിർബന്ധമില്ല ഈ പോളിസിയുടെ പ്രീ ഹോസ്പിറ്റലൈസേഷന്‍ 15 ദിവസവും പോസ്റ്റ് ഹോസ്പിറ്റലൈസേഷന്‍ 15 ദിവസം ലഭിക്കുന്നതാണ് കോവിഡ് ചികിത്സയ്ക്ക് ഈ പോളിസിയിൽ ഇൻഷുറൻസ് ലഭിക്കുന്നതാണ് ഇൻഷുറൻസ് കവറേജ് ഉള്ള അമ്മയ്ക്ക് ജനിക്കുന്ന കുഞ്ഞിന് ഇൻഷുറൻസ് കാലാവധി അവസാനിക്കുന്ന വരെ കവറേജ് ലഭിക്കുന്നതാണ് ഇന്‍ഷ്വേഡ് ജീവിതപങ്കാളി ജീവനക്കാരെ മാത്രം ആശ്രയിച്ച് കഴിയുന്ന മാതാപിതാക്കൾ 25 വയസ്സ് പൂർത്തിയാകാത്ത അവിവാഹിതരും തൊഴിൽ രഹിതരുമായ മക്കൾ എന്നിവർക്കും ഈ പോളിസിയുടെ കവറേജ് ലഭിക്കുന്നതാണ് ഈ പോളിസിയുടെ റൂം വാടക ജനറൽ വാർഡിന് ആയിരം രൂപയും സെമി പ്രൈവറ്റ് വാർഡിന് 1500 രൂപയും പ്രൈവറ്റ് അവാർഡിന് 2000 രൂപയുമായി നിജപ്പെടുത്തിയിട്ടുണ്ട് ഈ പോളിസിയിൽ ഐ സി യു ലിമിറ്റ് 5000 രൂപയും വെൻറിലേറ്റർ ലിമിറ്റ് 2000 രൂപയും ആയിരിക്കും ഈ പോളിസിയിൽ ജോയിന്‍ ചെയ്യുന്നവർക്ക് ഓരോരുത്തർക്കും ഹെൽത്ത് ഇൻഷുറൻസ് കാർഡ് ലഭിക്കുന്നതാണ് ഗുരുതര രോഗങ്ങൾ ചികിത്സിക്കാനും അവയവമാറ്റ ശസ്ത്രക്രിയയ്ക്കുമായി മൊത്തം 35 കോടി രൂപയുടെ കോര്‍പ്പസ് ഫണ്ട് ഉണ്ടായിരിക്കും.കരള്‍ മാറ്റിവയ്ക്കാന്‍ 18 ലക്ഷം രൂപയും അസ്ഥി മജ്ജ മാറ്റിവയ്ക്കാൻ 9.46 ലക്ഷം രൂപയും,കോക്ലിയര്‍ ഇന്‍പ്ലാന്റേഷന് 6.39 ലക്ഷം രൂപയും വൃക്ക മാറ്റിവയ്ക്കാനും മുട്ട് മാറ്റിവയ്ക്കാനും മൂന്നു ലക്ഷം രൂപയും ഇടുപ്പ് മാറ്റിവയ്ക്കാൻ നാലുലക്ഷം രൂപയും ഹൃദയം മാറ്റിവയ്ക്കാൻ 20 ലക്ഷം രൂപയും എന്നിങ്ങനെ ലഭിക്കുന്നതാണ്.

ഇനി നമുക്ക് മെഡിസെപ്പ് പദ്ധതിയുടെ പോരായ്മകള്‍ എന്തെല്ലാമാണെന്ന് നോക്കാം.ഒന്നാമത്തെ ദോഷവശം അതിന്റെ സംഇന്‍ഷ്വേര്‍ഡ് തന്നെയാണ് കാരണം മൂന്നു ലക്ഷം രൂപ മാത്രമേ ഈ പോളിസിയിൽ സംഇന്‍ഷ്വേര്‍ഡ് ആയി ലഭിക്കുകയുള്ളു ഇന്നത്തെ കാലഘട്ടത്തിൽ മൂന്നുലക്ഷം രൂപ സംഇന്‍ഷ്വേര്‍ഡ് എന്നത് വളരെ കുറഞ്ഞ തുകയാണ് . രണ്ടാമത്തെ പ്രധാന പോരായ്മ ഈ പോളിസിക്ക് കാഷ് ലെസ്സ് ട്രീറ്റ്മെന്റിനുള്ള ഫെസിലിറ്റി മാത്രമേ ഉള്ളൂ റീഇംബേഴ്സ്മെന്റ് ഇല്ല എന്നുള്ളതാണ് ഇത് എങ്ങനെ എങ്ങനെ നിങ്ങളെ ബാധിക്കും എന്ന് ചോദിച്ചാൽ മെഡിസെപ്പ് കരാര്‍ ഒപ്പുവച്ച ആശുപത്രിയിൽ മാത്രം ആയിരിക്കും നിങ്ങൾക്ക് ചികിത്സലഭിക്കുക അതായത് നിങ്ങൾക്ക് ഇഷ്ടമുള്ള ആശുപത്രികളില്‍ ചികിത്സിക്കാൻ സാധിക്കില്ല നിലവിലെ കണക്കനുസരിച്ച് വളരെ കുറച്ച് ആശുപത്രികള്‍ മാത്രമേ മെഡിസെപ്പുമായി സഹകരിക്കുന്നുള്ളു. കെഎസ്ആർടിസി കെഎസ്ഇബി സ്വയംഭരണ സ്ഥാപനങ്ങൾ പൊതു സ്ഥാപനങ്ങൾ സഹകരണ സ്ഥാപനങ്ങൾ ബോർഡുകൾ മനുഷ്യാവകാശ കമ്മീഷൻ വിവരാവകാശ കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ്പ് പദ്ധതിയിൽ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല ഒ പി ചികിത്സയ്ക്ക് മെഡിസെപ്പില്‍ ഇന്‍ഷുറന്‍ പരിരക്ഷ ലഭിക്കുന്നതല്ല. മൂന്ന് വര്‍ഷമാണ് മെഡിസെപ്പ് പദ്ധതിയുടെ കാലാവധി.മാറിവരുന്ന സര്‍ക്കാരിനനുസരിച്ച് ലഭിക്കുന്ന സേവനങ്ങളില്‍ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാൻ സാധ്യതയുണ്ട് അതുപോലെ മൂന്നുവർഷത്തിനുശേഷം ഈ പോളിസി തുടരുമോ എന്നും പറഞ്ഞിട്ടില്ല . മാസം 500 രൂപ എന്നുള്ളതില്‍ മാറ്റം വരാനുള്ള സാധ്യതയും ഏറെയാണ് സാധാരണ ഹെൽത്ത് ഇൻഷുറൻസ് പോളിസികളെ അപേക്ഷിച്ച് റീസ്റ്റോറേഷൻ ബോണസ് ആംബുലൻസ് സർവീസ് ഡെയിലി ഹോസ്പിറ്റൽ അലവൻസ് തുടങ്ങിയ സേവനങ്ങളൊന്നും മെഡിസെപ്പ് പദ്ധതിയില്‍ ലഭിക്കുന്നതല്ല മറ്റൊരു പ്രധാനപ്പെട്ട പോയിൻറ് റൂം റെന്റ് ആണ് ഇന്നത്തെ കാലഘട്ടത്തിൽ നല്ലൊരു ആശുപത്രിയിൽ ഒരു പ്രൈവറ്റ് റൂം എടുക്കണമെങ്കിൽ 2000 രൂപയിൽ കൂടുതൽ ദിവസവാടക വരുന്നതാണ് എന്നാൽ മെഡിസെപ്പ് പദ്ധതിയില്‍ 2000 രൂപ മാത്രമെ ലഭിക്കുകയുള്ളൂ ഇത്തരം സാഹചര്യത്തിൽ ഉയർന്ന തുകയും അനുബന്ധമായി വരുന്ന മരുന്നിലും മറ്റു ചികിത്സയിലും വരുന്ന ചെലവുകളും കസ്റ്റമർ തനിയെ വഹിക്കേണ്ടതാണ് അടുത്ത് പോയിന്റും ഇതുമായി ബന്ധപ്പെട്ട് തന്നെയാണ് കാരണം ഈ കാലഘട്ടത്തിൽ സാധാരണ ഐ സി യു റെന്റ് 5000 രൂപയിൽ കൂടുതൽ ആയിരിക്കും ഇവിടെയും അധികമായി വരുന്ന തുകയും അനുബന്ധ ചിലവുകളും കസ്റ്റമർ തന്നെ വഹിക്കേണ്ടതാണ് ഒരു ബാങ്ക് ഗ്രൂപ്പ് ഇൻഷുറൻസ് പോലെ ഏതെങ്കിലും ഒരു ഇൻഷുറൻസ് കമ്പനിയുമായി ആയിരിക്കും മെഡിസെപ്പ് കരാര്‍ വച്ചിരിക്കുക അവരുടെ കാലാവധി തീരുമ്പോൾ ടേംസ് ആന്റ് കണ്ടീഷനിലും, പ്രീമിയത്തിലും വളരെയധികം മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട് നിലവിൽ ലഭ്യമായ വിവരങ്ങളനുസരിച്ച് മനസ്സിലാക്കാൻ കഴിഞ്ഞ ഗുണങ്ങളും ദോഷങ്ങളും ആണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.

No comments

Attention please!

« Dont comment anonymously! It wil be autornatically detected as spam so your comment wont published.Just select Name/Url if you want leave link of your site
« Don't put link of your site in comment body
« Keep polite to speak