Property Tax (Building Tax) Rates in kerala (Before 01/04/2023)
New Property Tax (Building Tax) Rates in kerala
2011 ലെ കേരള പഞ്ചായത്ത് രാജ് (വസ്തുനികുതിയും സേവന ഉപനികുതിയും സർച്ചാർജ്ജും) ചട്ടങ്ങളും 2013 ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സർച്ചാർജ്ജും) ഭേദഗതി ചട്ടങ്ങളും പ്രകാരം കെട്ടിടങ്ങളുടെ തറ വിസ്തീർണ്ണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗ്രാമപഞ്ചായത്തുകളിൽ വസ്തു നികുതി നിർണ്ണയിക്കുന്നത്. 14.1.2011 ലെ 19/2011 ത.സ്വ. ഭ.വ. നമ്പർ സർക്കാർ ഉത്തരവ്, 08.09.2020 ലെ സ.ഉ.(അ)നം.53/2020/ത.സ്വ.ഭ.വ. നം. സർക്കാർ ഉത്തരവ് എന്നിവ പ്രകാരം വിവിധ വിഭാഗം കെട്ടിടങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള കുറഞ്ഞതും കൂടിയതുമായ വസ്തു നികുതി(Property Tax) നിരക്കുകൾ ചുവടെ ചേർക്കുന്നു.
ക്രമ നം | കെട്ടിടങ്ങളുടെ ഉപയോഗം | കുറഞ്ഞ നിരക്ക്(₹) | കൂടിയ നിരക്ക്(₹) |
---|---|---|---|
1 | പാര്‍പ്പിടാവശ്യത്തിനുള്ളവ | 3 | 8 |
1a | സ്വകാര്യ ഹോസ്റ്റല്‍,ഹോം സ്റ്റേ | 30 | 60 |
1b | റസിഡന്‍ഷ്യല്‍ ഹോം സ്റ്റേ | 10 | 25 |
2 | വാണിജ്യാവശ്യത്തിനുള്ളവ | ||
(i) | 100 ച.മീറ്റര്‍ വരെ തറ വിസ്തീര്‍ണ്ണം ഉളള ഹോട്ടല്‍ , റെസ്‌റ്റോറന്റുകള്, ഷോപ്പുകള്‍ , ഗോഡൌണ്‍ | 30 | 60 |
(ii) | 100 ച.മീറ്റര്‍ മുകളില്‍ തറ വിസ്തീര്‍ണ്ണം ഉളള ഹോട്ടല്‍ , റെസ്‌റ്റോറന്റുകള്, ഷോപ്പുകള്‍ , ഗോഡൌണ്‍ | 50 | 70 |
(iii) | 200 ച.മീറ്റര്‍ വരെ തറ വിസ്തീര്‍ണ്ണം ഉളള സുപ്പര്‍ മാര്‍ക്കറ്റ്, ഷോപ്പിംഗ് മാളുകള്‍ | 30 | 60 |
(iv) | 200 ച.മീറ്റര്‍ മുകളില്‍ തറ വിസ്തീര്‍ണ്ണം ഉളള സുപ്പര്‍ മാര്‍ക്കറ്റ്, ഷോപ്പിംഗ് മാളുകള്‍ | 70 | 90 |
(v) | ബങ്കുകള്‍ , പെട്ടികടകള്‍ , കമ്പ്യൂട്ടര്‍ സെന്റര്‍, ഫ്യുവല്‍ സ്റ്റേഷന്‍ | 30 | 60 |
3 | ഓഫീസ് ആവശ്യത്തിനുള്ളവ (വ്യവസായ ശാലകളുടെ ഓഫീസ് കെട്ടിടം ഉള്‍പ്പടെ) | 30 | 50 |
4 | വിദ്യാഭ്യാസാവശ്യത്തിനുള്ളവ | 3 | 8 |
4a | വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ കോംമ്പൌണ്ടില്‍ വരുന്നതും അതിന്‍റെ മാത്രം ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നതുമായ ആഡിറ്റോറിയം,വര്‍ക്ക് ഷോപ്പ് എന്നിവ(അണ്ടര്‍ടേക്കിങ്ങിന്‍റെ അടിസ്ഥാനത്തില്‍) | 3 | 8 |
5 | ആശുപത്രികള്‍ | 3 | 8 |
6 | അസംബ്ലി കെട്ടിടം,കണ്‍വെന്‍ഷന്‍ സെന്‍റര്‍,ആഡിറ്റോറിയം, കല്യാണ മണ്ഡപങ്ങള്‍, ലോഡ്ജ് , സിനിമ തിയേറ്റര്‍ | 20 | 40 |
7 | വ്യവസായ ആവശ്യത്തിനുള്ളവ | ||
(i) | കൈത്തറി ഷെഡ്, കയര്‍ പിരി ഷെഡ്,കശുവണ്ടി ഫാക്ടറി ഷെഡ്,മത്സ്യ സംസ്കരണ ഷെഡ്,കോഴിവളര്‍ത്തല്‍ ഷെഡ്,ലൈവ്സ്റ്റോക്ക് ഷെഡ്,കരകൌശല നിര്‍മ്മാണ ഷെഡ്,പട്ടുനൂല്‍ ഷെഡ്,സ്റ്റോറേജ് ഷെഡ്,പീലിംഗ് ഷെഡ്,കൈത്തൊഴില്‍ ഷെഡ്,ഇഷ്ടികചൂള,തടിമില്‍ | 10 | 20 |
(ii) | ഇതര വ്യവസായങ്ങള്‍ക്ക് ആവശ്യമായവ | 40 | 60 |
(iii) | മൈക്രോ സ്മാള്‍ എന്‍റര്‍പ്രൈസസ് ഡവലപ്പ്മെന്‍റ് ആക്ട് 2006 പ്രകാരം രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകളുടെ കെട്ടിടങ്ങള്‍ | 15 | 25 |
8 | റിസോര്‍ട്ടുകള്‍ | 80 | 90 |
9 | അമ്യൂസ്മെന്‍റ് പാര്‍ക്ക് | 20 | 40 |
10 | മൊബൈല്‍ ടെലഫോണ്‍ ടവര്‍ | 400 | 500 |
10 | ആയൂര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍ | 15 | 25 |
No comments
Attention please!
« Dont comment anonymously! It wil be autornatically detected as spam so your comment wont published.Just select Name/Url if you want leave link of your site
« Don't put link of your site in comment body
« Keep polite to speak