Tax exemption for vacant buildings - Vacancy Remission
Vacancy Remission
ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് നികുതി ഇളവ്
പഞ്ചായത്ത് പ്രദേശത്തുള്ള ഏതെങ്കിലും കെട്ടിടം ഒരു അര്‍ദ്ധ വര്‍ഷത്തില്‍ 60 ദിവസമോ അതില്‍ കൂടുതലോ ആയ കാലത്തേക്ക് തുടര്‍ച്ചയായി കേരള പഞ്ചായത്ത് രാജ് (വസ്തുനികുതിയും സര്‍ചാര്‍ജ്ജും) ചട്ടങ്ങളിലെ ചട്ട 4ാം ചട്ടത്തില്‍ പരാമര്‍ശിക്കുന്ന [(i) പാർപ്പിട ആവശ്യത്തിനായി ഉപയോഗിക്കുന്നവ;(ii) വ്യാവസായിക ആവശ്യത്തിനായി ഉപയോഗിക്കുന്നവ,(iii) വിദ്യാലയങ്ങൾക്കോ ആശുപ്രതികൾക്കോ ആയി ഉപയോഗിക്കുന്നവ; (iv) അമ്യൂസ്മെന്റ് പാർക്കുകൾ, മൊബൈൽ ടെലിഫോൺ ടവർ എന്നിവയ്ക്കായി ഉപയോഗിക്കുന്നവ,(v) വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്നവ. (vi) മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവ, (vii) സർക്കാർ വിജ്ഞാപനം ചെയ്യുന്ന മറ്റേതെങ്കിലും ഇനം കെട്ടിടങ്ങൾ.] ഒരാവശ്യത്തിനും ഉപയോഗിക്കപ്പെടാതെ ഒഴിഞ്ഞ് കിടന്നിട്ടുണ്ടെങ്കില്‍, ഒഴിഞ്ഞ് കിടന്ന ദിവസങ്ങളുടെ എണ്ണത്തിന് ആനുപാതികമായി വാര്‍ഷികനികുതിയുടെ പകുതിയില്‍ കവിയാത്ത തുക ഇളവ് ലഭിക്കും.
APPLICATION FORM FOR VACANCY REMISSION
ഇളവ് ചെയ്യേണ്ട അധികാരി - ഗ്രാമപഞ്ചായത്ത് സെക്രട്ടറി
അപേക്ഷ നല്‍കേണ്ട ആള്‍ - കെട്ടിട ഉടമ/കെട്ടിട ഉടമയുടെ ഏജന്‍റ്
അപേക്ഷ നല്‍കേണ്ടത് - ഓരോ അര്‍ദ്ധ വര്‍ഷവും പ്രത്യേകം അപേക്ഷിക്കണം.(വെള്ളപേപ്പറില്‍ കോര്‍ട്ട്ഫീ സ്റ്റാമ്പ് പതിച്ചുളള അപേക്ഷ)
നികുതി ഇളവ് ലഭിക്കുന്നതിനുള്ള അപേക്ഷ ഫാറം
പ്രാബല്യം - നോട്ടീസ് നല്‍കിയ തീയതി മുതല്‍ക്കോ, കെട്ടിടം ഒഴിഞ്ഞ് കിടന്ന തീയതി മുതല്‍ക്കോ, ഇതില്‍ ഒടുവില്‍ വരുന്നവയുടെ തീയതി മുതല്‍ മാത്രം പ്രാബല്യം. (നോട്ടീസ് കാലാവധി ആ അര്‍ദ്ധവര്‍ഷത്തോടെ അവസാനിക്കും)
അന്വേഷണ ഉദ്യോഗസ്ഥന്‍ - സെക്രട്ടറി ചുമതലച്ചെടുത്തുന്ന ഉദ്യോഗസ്ഥന്‍
അപ്പീല്‍ അധികാരി - ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി
റിവിഷന്‍ - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ട്രൈബ്യൂണല്‍
ബാധകമായ വകുപ്പും,ചട്ടങ്ങളും - [കേരള പഞ്ചായത്ത് രാജ് ആക്ട് (വകുപ്പ് 203 (19)), കേരള പഞ്ചായത്ത് രാജ് (വസ്തുനികുതിയും സര്‍ചാര്‍ജ്ജും) ചട്ടങ്ങളിലെ ചട്ടം 21,4.]
No comments
Attention please!
« Dont comment anonymously! It wil be autornatically detected as spam so your comment wont published.Just select Name/Url if you want leave link of your site
« Don't put link of your site in comment body
« Keep polite to speak