How to Login to the Citizen Service Portal ?
How to Login to the Citizen Service Portal ?
പഞ്ചായത്ത്,മുനിസിപ്പാലിറ്റി,കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ 200 ല്‍ അധികം സേവനങ്ങള്‍ ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സൌകര്യം സിറ്റസണ്‍ സര്‍വ്വീസ് പോര്‍ട്ടല്‍ എന്ന വെബ് ആപ്ലിക്കേഷന്‍ വഴി ലഭ്യമാണ്. ഇനി മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പോകാതെ തന്നെ ഓണ്‍ലൈന്‍ സൌകര്യം ഉപയോഗിച്ച് സേവനങ്ങള്‍ ലഭ്യമാക്കാം.മലയാളം/English ഭാഷകള്‍ ആവശ്യാനുസരണം തെരെഞ്ഞെടുക്കുവാനുള്ള സൌകര്യം സിറ്റസണ്‍ സര്‍വ്വീസ് പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്.
- What types of services areavailable through the Citizen Service Portal?
- What are the things that need tobe done to use this facility?
- How does an applicant register onthe Citizen Service Portal?
- How to apply online on CitizenService Portal?
- How to check service availabilityin the submitted application?
- Login to Citizen Service Portal !
ഏതൊക്കെ തരത്തിലുള്ള സേവനങ്ങള്‍ സിറ്റസണ്‍ സര്‍വ്വീസ് പോര്‍ട്ടല്‍ മുഖേന ലഭിക്കും ?
ചുവടെ ചേര്‍ക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട 213 സേവനങ്ങള്‍ ഓണ്‍ലൈനായി
ലഭിക്കുന്നതാണ്.
1. ജനന, മരണ, വിവാഹ രജിസ്‌ട്രേഷൻ, 2.സാക്ഷ്യപത്രങ്ങൾ, 3. സാമൂഹ്യ സുരക്ഷാ
പെൻഷനുകൾ, 4. സാമൂഹ്യ സുരക്ഷാ പദ്ധതികൾ, 5. ലൈസൻസുകളും അനുമതികളും,
6.കെട്ടിടങ്ങൾ, 7.പരാതികൾ, 7.അപ്പീലുകൾ,8.നികുതികൾ, 9. വിവരാവകാശ നിയമം, 10. നിയമ
സഹായം, 11.പൊതു സുരക്ഷ, 12.പൊതു സൗകര്യങ്ങൾ, 13.വികേന്ദ്രീകൃത ആസൂത്രണം,
14.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.
ഈ സൌകര്യം ഉപയോഗിക്കുവാനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ് ?
സിറ്റസണ്‍ സര്‍വ്വീസ് പോര്‍ട്ടല്‍ എന്ന വെബ് ആപ്ലിക്കേഷന്‍ വഴി മേല്‍പറഞ്ഞ സേവനങ്ങള്‍ ലഭിക്കുന്നതിനായി ലോഗിന്‍ ചെയ്യുന്നതിന് ഒരു യൂസര്‍ നെയിമും പാസ് വേര്‍ഡും ആവശ്യമായിട്ടുണ്ട്. അതിനായി ഈ വെബ് ആപ്പിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണം.
എങ്ങനെയാണ് ഒരു അപേക്ഷകന്‍ സിറ്റസണ്‍ സര്‍വ്വീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നത് ?
സിറ്റസണ്‍ സര്‍വ്വീസ് പോര്‍ട്ടല്‍ https://citizen.lsgkerala.gov.in/ എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് മുകളില്‍ വലത് വശത്ത് കാണുന്ന രജിസ്റ്റര്‍ (Register) എന്നതില്‍ ക്ലിക്ക് ചെയ്യുക.
ക്ലിക്ക് ചെയ്യുമ്പോള്‍ ലഭ്യമാകുന്ന സ്ക്രീനില്‍ കാണുന്ന സ്റ്റേറ്റ്മെന്റ് വായിച്ചുനോക്കിയ ശേഷം ചെക്ക് ബോക്സില്‍ ടിക്ക് മാര്‍ക്ക് ചെയ്ത് തുടരുക/Proceed എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.തുടര്‍ന്ന് ലഭ്യമാകുന്ന സ്ക്രീനില്‍ പബ്ലിക്ക് എന്നത് സെലക്ട് ചെയ്ത് പൂര്‍ണ്ണമായ പേര് ,ആധാര്‍ നമ്പര്‍, ഇ മെയില്‍ എന്നിവ നല്‍കി അക്കൌണ്ട് സൃഷ്ടിക്കുക/Create Account എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്നുവരുന്ന മെസ്സേജില്‍ ശരി/yes എന്ന് നല്‍കുമ്പോള്‍ ഒരു താല്‍ക്കാലിക പാസ്സ് വേഡ് (Password) രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ മെയിലിലേക്കും,മൊബൈല്‍ നമ്പറിലേക്കും ലഭിക്കുന്നതാണ്.
അതിനുശേഷം ലോഗിന്‍ ചെയ്യുന്നതിനായി സിറ്റസണ്‍ സര്‍വ്വീസ് പോര്‍ട്ടല്‍ https://citizen.lsgkerala.gov.in/ എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് മുകളില്‍ വലത് വശത്ത് കാണുന്ന ലോഗിന്‍ (Login) എന്നതില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്നുവരുന്ന സ്ക്രീനില്‍ യൂസര്‍ നെയിം ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ മെയില്‍ ഐ ഡി/മൊബൈല്‍ നമ്പര്‍ നല്‍കുക.രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ മെയിലിലേക്കും,മൊബൈല്‍ നമ്പറിലേക്കും ലഭിച്ച താല്‍ക്കാലിക പാസ്സ് വേഡ് നല്‍കുക തുടര്‍ന്ന് വരുന്ന സ്ക്രീനില്‍ താല്‍ക്കാലിക പാസ് വേഡ് മാറ്റി പുതിയത് നല്‍കുക.തുടര്‍ന്ന് പുതിയ പാസ്സ് വേഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക അതിന് ശേഷം വരുന്ന സ്ക്രീനില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി അപ്ഡേറ്റ് ചെയ്യുക. ഇപ്പോള്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതാണ്.
സിറ്റസണ്‍ സര്‍വ്വീസ് പോര്‍ട്ടലില്‍ എങ്ങനെയാണ് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കുന്നത് ?
സിറ്റസണ്‍ സര്‍വ്വീസ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം ഇടത് വശത്ത് കാണുന്ന ഇ-ഫയല്‍ എന്ന മെനുവില്‍ നിന്നും പുതിയ അപേക്ഷകള്‍ എന്നത് ക്ലിക്ക് ചെയ്യുക അപ്പോള്‍ ഓണ്‍ലൈന്‍ ആയി ലഭിക്കുന്ന സേവനങ്ങള്‍ ലിസ്റ്റ് ചെയ്യുന്നതാണ്.അതില്‍ നിന്നും ആവശ്യമായ സേവനങ്ങള്‍ സെലക്ട് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാവുന്നതാണ്.
സമര്‍പ്പിച്ച അപേക്ഷയില്‍ സേവനം ലഭ്യമാകുന്നത് എങ്ങനെ പരിശോധിക്കാം ?
സിറ്റസണ്‍ സര്‍വ്വീസ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം ഇടത് വശത്ത് കാണുന്ന ഇന്‍ബോക്സ് എന്ന മെനുവില്‍ സര്‍വ്വീസ് ഔട്ട്പുട്ട് എന്ന ഫോള്‍ഡറില്‍ കാണിക്കുന്നതാണ്.അപാകതകള്‍ ഉള്ള അപേക്ഷകള്‍ കമ്മ്യൂണിക്കേഷന്‍ എന്ന മെനുവില്‍ നിന്നും ലഭിക്കുന്നതാണ്.അവിടെനിന്നും ഫയല്‍ നമ്പറില്‍ ക്ലിക്ക് ചെയ്ത് അപാകത പരിഹരിച്ച് വീണ്ടും സമര്‍പ്പിക്കാവുന്നതാണ്.
No comments
Attention please!
« Dont comment anonymously! It wil be autornatically detected as spam so your comment wont published.Just select Name/Url if you want leave link of your site
« Don't put link of your site in comment body
« Keep polite to speak