House/Building Ownership Change in Kerala Online

Ownership Change online

House/Building Ownership Change in Kerala Online

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലെ കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നത് ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ കയറിയിറങ്ങാതെ എങ്ങനെ ഓണ്‍ലൈനായി ചെയ്യാം എന്ന് പരിശോധിക്കാം

കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനായി https://citizen.lsgkerala.gov.in/ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ലോഗിന്‍ ചെയ്യുക.ആദ്യമായാണ് ഈ വെബ്സൈറ്റ് ഉപയോഗിക്കുന്നത് എങ്കില്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.എങ്ങനെ ഈ വെബ്സൈറ്റ് ല്‍ രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്യാം എന്ന് മനസ്സിലാക്കുന്നതിനായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

How to Register and Login to the Citizen Service Portal ?..Click....Here..

കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനായി https://citizen.lsgkerala.gov.in/ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ലോഗിന്‍ ചെയ്തത ശേഷം ഇ ഫയല്‍ സേവനങ്ങള്‍ (E-File Services) എന്ന ഭാഗത്ത് കെട്ടിടങ്ങള്‍ (Buildings) എന്ന വിഭാഗത്തില്‍ കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം / കൈവശാവകാശം (Ownership / Occupancy of Building) എന്നതിന് താഴെയുള്ള കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശംമാറ്റം വരുത്തുന്നതിനുള്ള അപേക്ഷ (Application for Ownership change of Building) എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക(ചിത്രം 1.1)

ആയതിന് ശേഷം വിഷയ വിവരണം എന്ന ഭാഗത്ത് പ്രധാന വിഭാഗം, ഉപ വിഭാഗം, അപേക്ഷയുടെ തരം, എന്നിവ കൃത്യമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതായി കാണാം,പിന്നീട് ജില്ല,ഓഫീസിന്‍റെ തരം,ഓഫീസിന്‍റെ പേര്, അപേക്ഷകയുടെ തരം, അപേക്ഷകയുടെ വിഭാഗം എന്നിവ തെരഞ്ഞെടുത്ത ശേഷം സേവ് (Save) ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം അടുത്തത് (Next)എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് അപേക്ഷകന്‍റെ തിരിച്ചറിയല്‍ രേഖയുടെ വിവരങ്ങള്‍ ,ഫോണ്‍ നമ്പര്‍ ,മേല്‍വിലാസം എന്നിവ നല്‍കി സേവ് (Save) ചെയ്യുക ശേഷം അടുത്തത് (Next)എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ വിവരങ്ങള്‍ കെട്ടിടം തെരഞ്ഞെടുക്കുക (Add Building) എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം സെലക്ട് ചെയ്ത് നല്‍കുക.അതിനുശേഷം പുതിയ കെട്ടിട ഉടമകളുടെ വിവരങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും നല്‍കുക,അതിനുശേഷം ഡോക്യുമെന്‍റ് വിവരങ്ങള്‍ ചേര്‍ക്കുക,ജമ മാറ്റം നടപ്പിലാക്കിയ തീയതി രേഖപ്പെടുത്തുക സേവ് (Save) ചെയ്യുക ശേഷം അടുത്തത് (Next)എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വസ്തു സംബന്ധിച്ച ആധാരം,കൈവശ സര്‍ട്ടിഫിക്കറ്റ് ,ഭൂനികുതി രസീത്,മുതലായ രേഖകള്‍ അപ്ലോഡ് ചെയ്യുക. ഫീസ് വിവരങ്ങളില്‍ നിന്നും ഫീസ് ഒടുക്കുവരുത്തേണ്ടതാണെങ്കില്‍ ഒടുക്കുവരുത്തുക.[വസ്തു കൈമാറ്റം ചെയ്ത സംഗതിയില്‍ 3 മാസത്തിനകവും,പിന്‍തുടര്‍ച്ചാവകാശ പ്രകാരമുള്ള സംഗതിയില്‍ വസ്തുവിന്‍റെ ഉടമ മരണപ്പെട്ട് ഒരു വര്‍ഷത്തിനകവും പഞ്ചായത്തില്‍ അറിയിച്ചിരിക്കണം.വീഴ്ച വരുത്തിയാല്‍ പരമാവധി 500 രൂപ വരെ പിഴ ചുമത്തുന്നതിന് സെക്രട്ടറിക്ക് അധികാരം ഉണ്ടായിരിക്കും] തുടര്‍ന്ന് സത്യപ്രസ്ഥാവന എന്നഭാഗത്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

No comments

Attention please!

« Dont comment anonymously! It wil be autornatically detected as spam so your comment wont published.Just select Name/Url if you want leave link of your site
« Don't put link of your site in comment body
« Keep polite to speak