Property Tax Exemption for Ex-Servicemen: Revised Terms 2023

Property Tax Exemption for Ex-Servicemen

What is Property Tax Exemption?

വിമുക്ത ഭടന്മാര്‍/ അവരുടെ ഭാര്യമാര്‍/വിധവകള്‍/ ഏറ്റുമുട്ടലില്‍ അംഗവൈകല്യം സംഭവിച്ച ജവാന്മാര്‍/ ജവാന്മാരുടെ വിധവകള്‍ എന്നിവരുടെ യഥാര്‍ത്ഥ താമസത്തി നായി ഉപയോഗിക്കുന്ന ഭവനങ്ങളുടെ വസ്തു നികുതി നിലവില്‍ ഇളവ് ചെയ്ത് നല്‍കുന്നുണ്ട്.

വസ്തു നികുതിയിളവിന്‌ അര്‍ഹരായവര്‍ ഓരോ വര്‍ഷവും മാര്‍ച്ച്‌ 31-നു മുന്‍പായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍ക്ക്‌ നിര്‍ദ്ദിഷ്ട മാതൃകയില്‍ സാക്ഷ്യപത്രം നല്‍കണമെന്ന്‌ വ്യവസ്ഥ ചെയ്തിട്ടുണ്ട്‌.

About the Revised Terms and Why the Change?

വിമുക്ത ഭടന്മാരുടെ കെട്ടിട നികുതിയിളവിനുള്ള അപേക്ഷ യഥാസമയം സമര്‍പ്പിക്കാത്തതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നികുതിയിളവ്‌ നിരസിക്കുന്നതുമായി ബന്ധപ്പെട്ട്‌ നിരവധി നിവേദനങ്ങള്‍ സര്‍ക്കാരില്‍ ലഭ്യമാകുന്ന സാഹചര്യം പരിഗണിച്ച്‌ തദ്ദേശ സ്വയംഭരണ വകുപ്പ്‌ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, തിരുവനന്തപുരം നഗരസഭാ സെക്രട്ടറി എന്നിവര്‍ നികുതിയിളവിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയ പരിധി സംബന്ധിച്ച്‌ സര്‍ക്കാരില്‍ ശിപാര്‍ശ സമര്‍പ്പിക്കുകയും സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിക്കുകയും വിമുക്ത ഭടന്മാര്‍/ അവരുടെ ഭാര്യമാര്‍/വിധവകള്‍/ ഏറ്റുമുട്ടലില്‍ അംഗവൈകല്യം സംഭവിച്ച ജവാന്മാര്‍/ ജവാന്മാരുടെ വിധവകള്‍ എന്നിവരുടെ യഥാര്‍ത്ഥ താമസത്തിനായി ഉപയോഗിക്കുന്ന ഭവനങ്ങളുടെ വസ്തു നികുതി (Property Tax) ഇളവ്‌ ലഭിക്കുന്നതിന്‌ വര്‍ഷാവര്‍ഷം അപേക്ഷ സമര്‍പ്പിക്കണം എന്ന നിബന്ധന ഒഴിവാക്കി പകരം അഞ്ചു വര്‍ഷത്തിലൊരിക്കല്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതും, എന്നാല്‍ അവരുടെ താമസ കെട്ടിടം പിന്നീട്‌ കൈമാറ്റം ചെയ്യപ്പെടുയോ സ്വന്തം താമസ ആവശ്യത്തിന്‌ അല്ലാതെ മറ്റ്‌ ആവശ്യത്തിന്‌ ഉപയോഗിക്കുകയോ, ആയത്‌ നഗരസഭയില്‍ കൃത്യസമയത്ത്‌ അറിയിക്കാതിരിക്കുകയോ ചെയ്യന്ന പക്ഷം രണ്ടിരട്ടി പിഴയോടുകൂടി (അറിയിക്കുന്ന സമയം വരെ) നികുതി ഈടാക്കാമെന്നുള്ള ഒരു സത്യവാങ്മൂലവും ലൈഫ്‌ സര്‍ട്ടിഫിക്കറ്റും കൂടി അപേക്ഷയോടൊപ്പം ഹാജരാക്കണമെന്നും വ്യവസ്ഥ ചെയ്തുകൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവ് പ്രസിദ്ധീകരിച്ചിരിക്കുന്നു

Property Tax Exemption for Ex-Servicemen:Related Government Orders

  • സ.ഉ(എം.എസ്) 140/2023/LSGD Dated 07/07/2023

വിമുക്ത ഭടൻമാരുടെ ഭവനങ്ങളുടെ വസ്തു നികുതിയിളവ് -നിബന്ധനങ്ങൾ പുതുക്കിയ ഉത്തരവ് സംബന്ധിച്ച്

  • സ.ഉ(ആര്‍.ടി) 113/2023/LSGD Dated 16/01/2023

വിമുക്ത ഭടന് കെട്ടിട നികുതിയിളവ് അപേക്ഷാ കാലതാമസം സംബന്ധിച്ച ഉത്തരവ്

  • സ.ഉ(ആര്‍.ടി) 760/2020/തസ്വഭവ Dated 17/04/2020

കോവിഡ് 19 വ്യാപനം തടയുന്നതിന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ,2020-21 സാമ്പത്തിക വർഷ കാലയളവിലേക്ക് വിമുക്ത ഭടന്മാർ/വിമുക്ത ഭടന്റെ ഭാര്യ /വിധവ എന്നിവർ വസ്തു നികുതി ഇളവിന് സാക്ഷ്യ പത്രം സമർപ്പിക്കേണ്ട സംബന്ധിച്ച്

  • സ.ഉ(എം.എസ്) 106/2017/തസ്വഭവ Dated 26/05/2017

വസ്തുനികുതി -വിമുക്ത ഭടൻ / -വിമുക്ത ഭടന്റെ ഭാര്യ /വിധവ എന്നിവരുടെ യഥാർത്ഥ താമസത്തിനുപയോഗിക്കുന്ന ഭവനങ്ങളെ വീട്ടുകരം അടക്കുന്നതിൽ നിന്ന് ഒഴിവാക്കിയത് -വ്യവസ്ഥകൾ പരിഷ്കരിച്ച ഉത്തരവ്

  • സ.ഉ(എം.എസ്) 242/2013/തസ്വഭവ Dated 02/07/2013

വസ്തുനികുതി -വിമുക്ത ഭടന്മാര്‍ /അവരുടെ ഭാര്യമാര്‍ ‍/വിധവകള്‍ /ഏറ്റുമുട്ടലില്‍ അംഗവൈകല്യം സംഭവിച്ച ജവാന്മാര്‍ /ജവാന്മാരുടെ വിധവകള്‍ എന്നിവരുടെ യഥാര്‍ത്ഥ താമസത്തിനായി ഉപയോഗിക്കുന്ന ഭവനങ്ങളുടെ വീട്ടുകരം ഒഴിവാക്കിയത് സംബന്ധിച്ച സ്പഷ്ടീകരണം

  • സ.ഉ(ആര്‍.ടി) 1761/2010/ത.സ്വ.ഭ.വ. Dated 27/05/2010

തദ്ദേശ സ്വയംഭരണ വകുപ്പ് - വിമുക്ത ഭടന്റെ ഭാര്യയുടെ പേരിലുള്ള ഭവനത്തിന് വസ്തു നികുതി ഒഴിവാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

  • സ.ഉ(എം.എസ്) 171/09/തസ്വഭവ Dated 29/08/2009

തദ്ദേശസ്വയംഭരണ വകുപ്പ് വിമുക്ത ഭടന്‍റെ/ഭടന്‍റെ വിധവയുടെ ഭവനത്തിന് വസ്തു നികുതി ഒഴിവ് സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു.

No comments

Attention please!

« Dont comment anonymously! It wil be autornatically detected as spam so your comment wont published.Just select Name/Url if you want leave link of your site
« Don't put link of your site in comment body
« Keep polite to speak