Revised Rates of Building Permit Fee, Application Fee and Scrutiny Fee levied in Kerala Local Self-Government Bodies with effect from 10th April 2023

Building Permit Fee 2023

കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഈടാക്കുന്ന കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റ് ഫീസ്,അപേക്ഷ ഫീസ്,സ്ക്രൂട്ടണി ഫീസ് എന്നിവയുടെ 2023 ഏപ്രില്‍ 10 മുതലുള്ള പരിഷ്കരിച്ച നിരക്കുകള്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഈടാക്കുന്ന കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്‌ ഫീസ്‌ , അപേക്ഷാ ഫീസ്‌ , സ്ക്രൂട്ടണി ഫീസ്‌ എന്നിവയുടെ നിരക്ക്‌ പരിഷ്കരിച്ച്‌ സ.ഉ (കൈ) നം.85/2023/LSGD തീയതി.31/03/2023 നമ്പരായി ഉത്തരവ്‌ പുറപ്പെടുവിച്ചിരിക്കുന്നു.

2019 ലെ കേരള പഞ്ചായത്ത്‌/മുന്‍സിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ യഥാക്രമം ഷെഡ്യൂള്‍-I, ഷെഡ്യൂള്‍-II ഷെഡ്യൂള്‍-III പ്രകാരം നിശ്ചയിച്ചിട്ടുള്ള അപേക്ഷാ ഫീസ്‌ (Application Fee- ചട്ടം 5(1),15(6),70(4), 74(3),75(4),94 ), നിര്‍മ്മാണ പെര്‍മിറ്റ്‌ ഫീസ്‌ (Permit fee - 9(4),56(3), 70(7), 74(3), 75(4)], ലോട്ട്‌ അപ്രുവലിനുള്ള സ്ക്രൂട്ടണി ഫീസ്‌ ചട്ടം 5(6) (2) എന്നിവയുടെ നിരക്ക്‌ കാലോചിതമായി സര്‍ക്കാര്‍ പരിഷ്കരിച്ചിരിക്കുന്നു.

10/04/2023 മുതല്‍ പരിഷ്കരിച്ച നിരക്കിലുള്ള കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്‌ ഫീസ്‌ , അപേക്ഷാ ഫീസ്‌ , സ്ക്രൂട്ടണി ഫീസ്‌ എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവില്‍ വന്നു.

അപേക്ഷ ഫീസ് (Application Fee) നിരക്കുകള്‍ ചുവടെ ചേര്‍ക്കുന്നു.[KPBR/KMBR 2019 SCHEDULE-I]

തദ്ദേശസ്ഥാപനം 100 SQ mt വരെയുള്ള കെട്ടിടങ്ങള്‍ 101 SQ mt മുതല്‍ 300 SQ mt വരെയുള്ള കെട്ടിടങ്ങള്‍ 300 SQ mt ന് മുകളിലുള്ള കെട്ടിടങ്ങള്‍
ഗ്രാമപഞ്ചായത്ത് 300 രൂപ 1000 രൂപ 3000 രൂപ
മുനിസിപ്പാലിറ്റി 300 രൂപ 1000 രൂപ 4000 രൂപ
കോര്‍പ്പറേഷന്‍ 300 രൂപ 1000 രൂപ 5000 രൂപ

പെര്‍മ്മിറ്റ് ഫീസ് [KPBR/KMBR 2019 SCHEDULE-II]

പഞ്ചായത്ത് 81-150/m2 151-300/m2 300 SQ mt ന് മുകളില്‍
താമസം 50 രൂപ/m2 100 രൂപ/m2 150 രൂപ/m2
വ്യവസായം(ഉദ്പാദന മേഖല) 50 രൂപ/m2 100 രൂപ/m2 150 രൂപ/m2
വാണിജ്യം 70 രൂപ/m2 150 രൂപ/m2 200 രൂപ/m2
മറ്റുള്ളവ 50 രൂപ/m2 100 രൂപ/m2 150 രൂപ/m2

മുനിസിപ്പാലിറ്റി 81-150/m2 151-300/m2 300 SQ mt ന് മുകളില്‍
താമസം 70 രൂപ/m2 120 രൂപ/m2 200 രൂപ/m2
വ്യവസായം(ഉദ്പാദന മേഖല) 70 രൂപ/m2 120 രൂപ/m2 200 രൂപ/m2
വാണിജ്യം 90 രൂപ/m2 150 രൂപ/m2 250 രൂപ/m2
മറ്റുള്ളവ 70 രൂപ/m2 120 രൂപ/m2 200 രൂപ/m2

കോര്‍പ്പറേഷന്‍ 81-150/m2 151-300/m2 300 SQ mt ന് മുകളില്‍
താമസം 100 രൂപ/m2 150 രൂപ/m2 200 രൂപ/m2
വ്യവസായം(ഉദ്പാദന മേഖല) 120 രൂപ/m2 150 രൂപ/m2 200 രൂപ/m2
വാണിജ്യം 100 രൂപ/m2 170 രൂപ/m2 300 രൂപ/m2
മറ്റുള്ളവ 100 രൂപ/m2 150 രൂപ/m2 200 രൂപ/m2

ലേഔട്ട് അപ്രൂവലിനുള്ള സ്ക്രൂട്ടണി ഫീസ് [KPBR/KMBR 2019 SCHEDULE-III]

ക്രമ നം കെട്ടിടത്തിന്‍റെ തരം വര്‍ദ്ധിപ്പിക്കുന്ന നിരക്ക്
1 താമസാവശ്യത്തിനുള്ളവ 3 രൂപ/m2
2 വ്യവസായം 4 രൂപ/m2
3 വാണിജ്യം 4 രൂപ/m2
4 മറ്റുള്ളവ 3 രൂപ/m2

No comments

Attention please!

« Dont comment anonymously! It wil be autornatically detected as spam so your comment wont published.Just select Name/Url if you want leave link of your site
« Don't put link of your site in comment body
« Keep polite to speak